ജില്ലാ ബി-ഡിവിഷൻ ക്രിക്കറ്റ് ഇഖ്‌വാൻസ്‌ അടുക്കത്ത്ബയലിന് രണ്ടാം ജയം

(www.kl14onlinenews.com)
(16-NOV-2022)

ജില്ലാ ബി-ഡിവിഷൻ ക്രിക്കറ്റ് ഇഖ്‌വാൻസ്‌ അടുക്കത്ത്ബയലിന് രണ്ടാം ജയം
കാസർകോട്: മാന്യ
മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന് വരുന്ന ജില്ലാ ലീഗ് ബി-ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിൽ ഒലീവ് ബംബ്രാണക്കെതിരെ ഇഖ്‌വാൻസ്‌ അടുക്കത്ത്ബയലിന് 7 റൺസിന് ജയം,
ടോസ് നേടിയ ഒലീവ് ബംബ്രാണ ഇഖ്‌വാൻസ്‌ അടുക്കത്ത് ബയലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്ത ഇഖ്‌വാൻസ്‌ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 141 റൺസ് നേടിയപ്പോൾ മറുപടിയായി ബാറ്റിങിന് ഇറങ്ങിയ ഒലീവ് ബംബ്രാണ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടാനേ കഴിഞ്ഞുള്ളു...
ഇഖ്‌വാൻസിന് വേണ്ടി തബ്ഷീര്‍ കുന്നിൽ മൂന്ന് സിക്സും മൂന്ന് ഫോറും സഹിതം 36 പന്തിൽ 49 റൺസ് നേടി മികച്ച പ്രകടനം നടത്തി, നൗഷാദ് ടി.എ പുറത്താകാതെ 35 റൺസ് നേടി...
ബൗളിങ്ങിൽ ഇഖ്‌വാനിന്റെ അഷറഫുൽ അൻസാർ 3 വിക്കറ്റ് നേടി.,

ഒലീവ് ബംബ്രാണക്ക് വേണ്ടി അബ്ദുൽ റഹീസ് 35ഉം അബ്ദുൽ റഹിം 31 റൺസും വിഷ്ണുപ്രസാദ് 3 വിക്കറ്റും നേടി.

ഇഖ്‌വാൻസിന്റെ തബ്ഷീര്‍ കുന്നിൽനെ മാൻ ഓഫ്‌ ദി മാചായി തെരഞ്ഞടുത്തു.
ഇഖ്‌വാൻസിന്റെ അടുത്ത മത്സരം ഈ മാസം 27ന് കിംഗ് സ്റ്റാർ ചേരൂറുമായി നടക്കും.

Post a Comment

Previous Post Next Post