ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ദുബൈ ഭരണാധികാരിയും കിരീടാവകാശിയും

(www.kl14onlinenews.com)
(20-NOV-2022)

ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ദുബൈ ഭരണാധികാരിയും കിരീടാവകാശിയും
ദോഹ:ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും. ഖത്തറിലെത്തിയ ഇരുവരെയും ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും എത്തിയിരുന്നു.

ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.

Post a Comment

Previous Post Next Post