നീലേശ്വരം രാജാ റോഡ് വികസന പ്രവർത്തനം ഉടൻ ആരംഭിക്കണം: ആയേൺ ഫാബ്രിക്കേഷൻ

(www.kl14onlinenews.com)
(07-NOV-2022)

നീലേശ്വരം രാജാ റോഡ് വികസന പ്രവർത്തനം ഉടൻ ആരംഭിക്കണം: ആയേൺ ഫാബ്രിക്കേഷൻ
നീലേശ്വരം രാജാ റോഡ് വികസന പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ ബ്ലോക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വ്യാപാര ഭവനിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് വി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മോഹൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി സുരേഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി സുഗതൻ, ജില്ലാ ട്രഷറർ പി. ദിനേശൻ, ടി.കെ.ഷിജു, സിനോയ് കൂര്യൻ, പി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബാബു കരിങ്ങാട്ട് റിപ്പോർട്ടും ട്രഷറർ മനോജ് കരിങ്ങാട്ട് വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സി.എച്ച് കുഞ്ഞബ്ദുള്ള സ്വാഗതവും ജോ.സെക്രട്ടറി കെ.രാജൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post