ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖ പ്രചാരണവുമായി എല്‍ഡിഎഫ്

(www.kl14onlinenews.com)
(08-NOV-2022)

ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖ പ്രചാരണവുമായി എല്‍ഡിഎഫ്
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ​ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം. ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയിൽ പറയുന്നു. വീടുകൾ തോറും ലഘുലേഖാ വിതരണം ചെയ്തു. ചാൻസിലറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ആർഎസ്എസിന്റെ ചട്ടുകമായ ​ഗവർ‌ണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ​ഗവർണർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post