പി.കെ നഗർ,കൊപ്പളം കാർലെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

(www.kl14onlinenews.com)
(22-NOV-2022)

പി.കെ നഗർ,കൊപ്പളം കാർലെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു
ആരിക്കാടി:കുമ്പള പഞ്ചായത്തിലെ പി കെ നഗർ കൊപ്പളം കാർലെ കുടിവെള്ള പദ്ധതിക്കായി കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ സി എഫ് സി ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ നീക്കി വെക്കുകയും അതിനു ഭരണാനുമതി ലഭിക്കുകയും ചെയ്തു. കുഴൽ കിണറും, ടാങ്കും അടക്കമുള്ള പദ്ധതിക്കായി ഏകദേശം 6 ലക്ഷം രൂപയോളമാണ് നീക്കി വെച്ചിട്ടുള്ളത്. ഈ പ്രദേശത്തെ ജനതയുടെ ഏറെക്കാലത്തെ മുറവിളിക്കാണ് ഈ സംരംഭം വരുന്നതോടു കൂടി ശമനമാകുന്നത്. വർഷങ്ങളായി ഉപ്പുവെള്ളവും അതോടൊപ്പം തന്നെ വേനൽക്കാലത്ത് ശുദ്ധജല ലഭ്യമല്ലാത്ത സാഹചര്യം ഇതോടുകൂടി മാറ്റം വരുകയാണ്. കുടിവെള്ളം വലിയ പ്രശ്നമായ ഈ മേഖലയിൽ വേനൽക്കാലമായാൽ നിരവധി ആളുകളാണ് ഇവിടെ നിന്നും മാറി കുടുംബ വീടുകളിൽ താമസിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി നിരവധി വീട്ടുകാരുടെ വർഷങ്ങളായുള്ള കുടിവെള്ള മെന്ന മുറവിളിയാണ് അറുതിയാകുക. ഡിസംബർ അവസാനത്തോടെ ഈ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

Post a Comment

Previous Post Next Post