കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(23-NOV-2022)

കുട്ടികളിലെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു

കാസർകോട് : ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബിന്റെയും, കാസര്‍ഗോഡ്‌ മുനിസിപ്പാലിറ്റിയുടെയും മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗര സഭാ പരിധിയിലെ ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു.

കാസര്‍ഗോഡ്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വെച്ച്‌ നടന്ന പരിശീലന പരിപാടി കാസര്‍കോഡ്‌ നഗര സഭാ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം ഉദ്‌ഘാടനം നിര്‍വഹിച്ചു. നഗര സഭ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ മുഖ്യാതിഥിയായി. ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്‌ സ്വാഗതം പറഞ്ഞ പരിപാടിയില്‍ അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ്‌ യാസിര്‍ അധ്യക്ഷത വഹിച്ചു..

ലയണ്‍സ്‌ ഇന്റര്‍നാഷനല്‍ റീജിയണല്‍ ചെയര്‍ പേര്‍സണ്‍ കെ.സുകുമാരന്‍, ഡീഷണല്‍ കാബിനെറ്റ്‌ സെക്രട്ടറി, ഫാറൂഖ്‌ ഖാസിമി, ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഐവ, ട്രഷറര്‍ എം.എ സിദ്ദീഖ ്‌തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കര ഫൗണ്ടേഷന്‍ പി.ആര്‍.ഒ വിന്തുജ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ അക്കര ഫൗണ്ടേഷനിലെ വിദഗ്‌ധ തെറാപ്പിസ്റ്റുകളായ ജിനില്‍ രാജ്‌, ഫാത്തിമ തസ്‌നിയ എന്നിവര്‍ പരിശീലനത്തിന്‌ നേതൃത്വം കൊടുത്തു.

Post a Comment

Previous Post Next Post