രാഹുല്‍ ഗാന്ധിക്ക് വധഭീഷണി; കത്ത് ലഭിച്ചത് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് കടക്കാനിരിക്കെ

(www.kl14onlinenews.com)
(18-NOV-2022)

രാഹുല്‍ ഗാന്ധിക്ക് വധഭീഷണി; കത്ത് ലഭിച്ചത് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് കടക്കാനിരിക്കെ
ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് വധഭീഷണി. ജുനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്ന് ലഭിച്ച കത്തിലാണ് ഭീഷണി. രാഹുലിനെ കൊല്ലുമെന്നെഴുതിയ കത്ത് ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കത്തെഴുതിയ അജ്ഞാതനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 507 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഈ കേസിലെ പ്രതികള്‍ക്കെതിരെ എന്‍എസ്എ പ്രകാരം കുറ്റം ചുമത്തിയേക്കും.

Post a Comment

Previous Post Next Post