മരണപ്പാച്ചില്‍; കൊച്ചിയിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

(www.kl14onlinenews.com)
(10-NOV-2022)

മരണപ്പാച്ചില്‍; കൊച്ചിയിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചിയിലെ സ്വകാര്യബസുകളുടെ (private bus) അമിത വേഗത്തില്‍ (over speed) നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി (High Court). റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ബസ്‌ഡ്രൈവര്‍മാരുടെ ധാരണയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണയെന്നും വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധന, നടപടി എന്നിവ സംബന്ധിച്ചുളള റിപ്പോര്‍ട്ട് കൃത്യമായ ഇടവേളകളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇത്കൂടാതെ നഗരത്തിലെ ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഗരത്തിലെ ഫുട്പാത്തുകള്‍ അപര്യാപ്തമാണ്. തന്മൂലം കാല്‍നടയാത്രക്കാര്‍ റോഡുകളിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതിനാല്‍ ഫുട്പാത്തില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Post a Comment

Previous Post Next Post