ലോകം കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്; പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം: ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും

(www.kl14onlinenews.com)
(20-NOV-2022)

ലോകം കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്; പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം: ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും
ദോഹ :
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തിരിതെളിയുമ്പോള്‍ ലോകം മുഴുവന്‍ ഒരു പന്തിന് പിന്നാലെ പായാനുള്ള തയ്യാറെടുപ്പിലാണ്. ഫുട്‌ബോള്‍ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ ഖത്തറില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ആരു ജയിച്ചാലും അത് അദ്ഭുതമല്ല. 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചതു പോലുള്ളൊരു ആവേശത്തിന് ഇത്തവണ സ്കോപ്പില്ലെന്നു ചുരുക്കം. ലാറ്റിനമേരിക്കയിലെ കടുത്ത മത്സരം കടന്നാണ് ഇക്വഡോർ വരുന്നതെങ്കിൽ ആതിഥേയരായതിനാൽ നേരിട്ടായിരുന്നു ഖത്തറിനു യോഗ്യത.
എന്നാൽ, കോപ്പ അമേരിക്കയിലും കോൺകകാഫ് ഗോൾഡ് കപ്പിലും അതിഥികളായി പങ്കെടുത്ത അവർ ഏഷ്യൻ കപ്പ് ജേതാക്കളാവുകയും ചെയ്തു. അതിനാൽ, ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടം തന്നെ ഇന്നു പ്രതീക്ഷിക്കാം. ഇരുരാജ്യങ്ങളുടെയും ഫുട്ബോൾ കുതിപ്പിന് ഇന്ധനം പകരുന്നത് രണ്ട് അക്കാദമികളാണ്. ഖത്തറിന് ആസ്പെയറും ഇക്വഡോറിന് ഇൻഡിപെൻഡിയെന്റെയും. ഈ അക്കാദമികൾ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുക.
64 മത്സരങ്ങള്‍ അടങ്ങിയ ലോകകപ്പിന് വേണ്ടി 8 സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. അല്‍ ഖോറിലെ അല്‍ ബയ്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക.
മത്സരത്തിന് മുന്നോടിയായി ഇതേ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് മത്സരം കാണാന്‍ സാധിക്കും. ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ സ്പോര്‍ട്സ് 18-ലും അതിന്റെ എച്ച് ഡി ചാനലിലും സംപ്രേക്ഷണം ചെയ്യും. ഓണ്‍ലൈനില്‍ ഈ പ്രക്ഷേപണങ്ങള്‍ ജിയോ സിനിമയിലും ജിയോ ടിവിയിലും അവരുടെ വെബ്‌സൈറ്റിലും തത്സമയം കാണാന്‍ കഴിയും
ഉദ്ഘാടന പരിപാടികൾ എവിടെ കാണാം

ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. 60,000 ത്തോളം പേർ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.

എവിടെയാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്?

ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ഈ സ്റ്റേഡിയത്തിൽതന്നെയാണ് രാത്രി 9.30 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരം നടക്കുക.

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സമയം?

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം 7.30 ന് തുടങ്ങും

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകൾ

സ്പോർട്സ് 18, സ്പോർട്സ് 18 എച്ച്ഡി ടിവി ചാനലുകളാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ സംപ്രേഷണം ചെയ്യുക. അവർക്കാണ് ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷണ അവകാശം

ഓൺലൈനിൽ ലൈവ് സ്ട്രീമായി എങ്ങനെ കാണാം

ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും സൗജന്യമായി ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ കാണാം. ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിലും ചടങ്ങിന്റെ തത്സമയ വിവരങ്ങൾ അറിയാം.

Post a Comment

Previous Post Next Post