മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഡ്രൈവർക്കും യാത്രക്കാരനും ഗുരുതര പരുക്ക്

(www.kl14onlinenews.com)
(20-NOV-2022)

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഡ്രൈവർക്കും യാത്രക്കാരനും ഗുരുതര പരുക്ക്
മംഗളൂരു: മംഗളൂരുവിലെ ഗരോഡിക്ക് സമീപം ഓട്ടോറിക്ഷയിൽ സ്‌ഫോടനം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായത്.

ഓട്ടോറിക്ഷാ ഡ്രൈവറെയും പൊള്ളലേറ്റ യാത്രക്കാരനെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. തീപിടിത്തത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും വസ്തു യാത്രക്കാരന്റെ ബാഗിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചു വരികയാണെന്നും മംഗളൂരു പൊലീസ് അറിയിച്ചു. സ്ഥലത്ത് ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.

Post a Comment

Previous Post Next Post