ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനു മുന്നിൽ ചാടി യുവാവ്; ചില്ല് തലകൊണ്ട് തകർത്തു

(www.kl14onlinenews.com)
(10-NOV-2022)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനു മുന്നിൽ ചാടി യുവാവ്; ചില്ല് തലകൊണ്ട് തകർത്തു
മലപ്പുറം പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടി ബസിൻ്റെ ചില്ല് തലകൊണ്ട് തകർത്ത് യുവാവ്. ജൂബിലി ജംഗ്ഷനിലാണ് സംഭവം നടന്നത്. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു മുന്നിലാണ് യുവാവ് ചാടിയത്. ബസിനു നേർക്ക് ഓടിയെത്തിയ യുവാവ് സിനിമാ സ്റ്റൈലിൽ ഉയർന്നു ചാടി തലകൊണ്ട് ബസിൻ്റെ ചില്ല് തകർക്കുകയായിരുന്നു. അതിനുശേഷം യുവാവ് റോഡിലേക്ക് വീഴുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബസിനു നേരെയുള്ള യുവാവിൻ്റെ പരാക്രമ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിനു നേർക്ക് ഓടിവരുന്ന യുവാവ് മുൻവശത്തെ ചില്ല് തകർത്ത് ചാടിക്കയറാൻ ശ്രമിക്കുന്നതും തുടർന്ന് റോഡിലേക്കു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

പിന്നീട് യുവാവ് ബസിൻ്റെ ഡ്രൈവർ സീറ്റിലേക്ക് കയറി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവിന് മാനസിക പ്രശ്നം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഡോക്ടർമാർ അറിയിച്ചു

Post a Comment

Previous Post Next Post