ടി20 ലോകകപ്പ്: സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് റിസ്വാനും ബാബറും; ന്യൂസിലന്‍ഡിനെ ഏഴുവിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

(www.kl14onlinenews.com)
(09-NOV-2022)

ടി20 ലോകകപ്പ്:
സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് റിസ്വാനും ബാബറും; ന്യൂസിലന്‍ഡിനെ ഏഴുവിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ
സിഡ്‌നി:
ടി20 ലോകകപ്പ് (T20 World Cup) സെമി ഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ (New Zealand) തകര്‍ത്ത് പാകിസ്താന്‍ (Pakistan) ഫൈനലില്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു.

43 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും 42 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്റെയും മികച്ച ഇന്നിങ്‌സുകളാണ് പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണുണ്ടാക്കിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ഷാന്‍ മസൂദാണ് വിജയറണ്‍ കുറിച്ചത്

ഫോമില്ലായ്മയുടെ പേരില്‍ പഴി കേട്ടിരുന്ന ഓപ്പണര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് പാകിസ്താന് കലാശപ്പോരിലേയ്ക്ക് വഴിയൊരുക്കിയത്. നായകന്‍ ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സും മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ 57 റണ്‍സുമെടുത്തു. മൂന്നാമനായെത്തിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ 30 റണ്‍സ് നേടിയതോടെ പാകിസ്താന്‍ വിജയമുറപ്പിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസിനെ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബൗളിംഗാണ് പിടിച്ചുകെട്ടിയത്. 46 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലും മാത്രമാണ് കീവീസ് നിരയില്‍ പിടിച്ചു നിന്നത്. 4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത അഫ്രീദി നിര്‍ണായകമായ 2 വിക്കറ്റുകള്‍ വീഴ്ത്തി.

സൂപ്പര്‍ 12ല്‍ നിന്ന് പുറത്താകല്‍ ഭീഷണി നേരിട്ട പാകിസ്താന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യ ജയിച്ചാല്‍ വീണ്ടും ഒരു ഇന്ത്യ-പാകിസ്താന്‍ കലാശപ്പോരിന് അരങ്ങൊരുങ്ങും. ഞായറാഴ്ചയാണ് സ്വപ്ന ഫൈനല്‍.

തോല്‍വിക്ക് കാരണം ബാബറും റിസ്വാനും; പാക് ഓപ്പണര്‍മാരെ വാനോളം പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍
സിഡ്‌നി:  ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം കാരണം വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു പാകിസ്ഥാന്റെ ജയം. സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 

തങ്ങള്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വില്യംസണ്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാന്‍ നന്നായി പന്തെറിഞ്ഞു. തുടക്കം മുതല്‍ ഞങ്ങ്‌ളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കായി. ഡാരില്‍ മിച്ചലിന്റെ അവിശ്വസനീയ ഇന്നിംഗസിലൂടെ ഒരു തിരിച്ചുവരവിനാണ് ശ്രമിച്ചിരുന്നത്. എറിഞ്ഞുപിടിക്കാവുന്ന സ്‌കോറാണ് ലഭിച്ചതെന്ന് തോന്നിയിരുന്നു. ഉപയോഗിച്ച പിച്ചായതിനാല്‍ ബാറ്റ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. തുടക്കം മുതല്‍ ബാബറും റിസ്‌വാനും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. ഞങ്ങളുടെ ചില ഏരിയകളില്‍ പോരായ്മയുണ്ടായി. അതൊന്നും ന്യായീകരണമല്ല, പാകിസ്ഥാന്‍ വിജയം അര്‍ഹിക്കുന്നു. ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ ഞങ്ങള്‍ നന്നായാണ് കളിച്ചത്. എന്നാല്‍ ഇന്ന് ഞങ്ങളുടെ ദിവസമല്ലായിരുന്നു.'' വില്യംസണ്‍ പറഞ്ഞു

നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ നേരിടുക. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാന്‍ മടങ്ങി. 

അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി. ഇഫ്തികര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.

Post a Comment

Previous Post Next Post