ഹെൽത്ത് മാളിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(14-NOV-2022)

ഹെൽത്ത് മാളിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു
കാസർകോട് :ലോക പ്രമേഹ ദിനമായ നവംബർ 14 തിങ്കളാഴ്ച്ച ജനമൈത്രി പോലീസ്, കുടുമ്പശ്രീ, കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ, കാസറഗോഡ് മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ഹെൽത്ത് മാളിൽ വെച്ചു സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് എൻ എ . നെല്ലിക്കുന്ന് എം എൽ എ ഉൽഘാടനം ചെയ്തു.
പ്രമേഹ രക്ത പരിശോധന, പ്രഷർ പരിശോധന, പ്രമേഹം മൂലം കാലിന്റെ ചലന ശേഷി സഷ്ടപ്പെടുന്നുണ്ടോ എന്നറിയാനുള്ള ബയോതെസിയോമെട്രി ടെസ്റ്റ്, ജനറൽ മെഡിസിൻ ഡോക്ടർമാരായ ഡോ. മുഹമ്മദ് റിഫാസ്, ഡോ. അരുൺ , കണ്ണ് ഡോക്ടർ
ഡോ. രാകേഷ് , ദന്ത ഡോക്ടർ രമ്യ എന്നീ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും പ്രമേഹം മൂലം കാൽ പാദങ്ങളിലെ ഉണങ്ങാത്ത മുറിവ്, കാൽ വിരലുകളിലെ പഴുപ്പ് എന്നിവയുള്ളവർക്ക് പാദ - വൃണ രോഗ വിദഗ്ദരുടെ സൗജന്യ പരിശോധനയും നടത്തിയ ക്യാമ്പിൽ നൂറിൽ പരം രോഗികൾക്ക് ആശ്വാസമായി.
കാസറഗോഡ് പോലീസ് ഇൻസ്പെക്ടർ അജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർ കൃപേഷ് . മഹ്മൂദ് ബന്തിയോട് , അബൂയാസർ കെ പി എന്നിവർ പങ്കെടുത്തു.
ഡയബെറ്റിക്ക് ഹെൽത്ത് ചെക്കപ്പും ഡോക്ടർമാരുടെ പരിശോധനയും ഇനി മുതൽ എല്ലാ ദിവസങ്ങളിലും ഹെൽത്ത് മാളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കുംഗിനും വിളിക്കുക.
9544322226
9037322226

Post a Comment

Previous Post Next Post