പെരിയ കേസ് മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

(www.kl14onlinenews.com)
(21-NOV-2022)

പെരിയ കേസ് മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ സിപിഐഎം നേതാവിന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സിബിഐ കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് സിബിഐ കോടതി വിശദീകരണം തേടി. ജയിൽ സൂപ്രണ്ട് നാളെ നേരിട്ട് ഹാജരാവാനാണ് നിർദേശം.

പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഐഎം ലോക്കൽ കമ്മിറ്റി നേതാവുമായ എ പീതാംബരനെയാണ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ. അസുഖം പിടിപ്പെട്ടതിനെ തുടർന്ന് ജയിൽ ഡോക്ടർ നടത്തിയ പരിശോധനയിൽ ഇക്കഴിഞ്ഞ ഓക്ടോബർ 19നാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് ലഭിച്ചത്.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Post a Comment

Previous Post Next Post