(www.kl14onlinenews.com)
(22-NOV-2022)
വമ്പന്‍ അട്ടിമറി;
ദോഹ:ലുസെയ്ല്‍:, കിരീട പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച് സൗദി അറേബ്യ. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദിയുടെ വിജയം. സാല അല്‍ ഷെഹ്‌റി, സാലെം അല്‍ ഡവ്സാരി എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍ നിന്ന് അര്‍ജന്റീനയാണ് ആദ്യം ലീഡ് നേടിയത്.
മത്സരം തുടങ്ങി എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് എടുക്കെ സൗദി ബോക്സിനകത്ത് അര്‍ജന്റീന താരം ലിയണാഡ്രോ പരേദസിനെ അല്‍ ബുലയാഹി വീഴ്ത്തിയതിനാണ് അര്‍ജന്റീനയ്ക്ക് പെനല്‍റ്റി ലഭിച്ചത്
ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ മൂന്നു ഗോളുകള്‍ ഓഫ്‌സൈഡ് കെണിയില്‍ കുരുക്കിയ സൗദി, രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കിാണ് സൗദി ആധിപത്യം സ്ഥാപിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് സൗദിയുടെ ഞെട്ടുന്ന ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്. 22ാം മിനിറ്റില്‍ മെസ്സി, 28-ാം മിനിറ്റിലും 34-ാം മിനിറ്റിലും ലൗട്ടാറോ മാര്‍ട്ടിനെസ്സ് വലകുലുക്കിയെങ്കിലും അതും ഓഫ് സൈഡായി വിധിച്ചത്.
തോല്‍വി അറിയാത്ത 36 മത്സരങ്ങള്‍ എന്ന പകിട്ടോടെ എത്തിയ അര്‍ജന്റീനയ്ക്ക് ലോകകപ്പിന്റെ ആദല്‍ മത്സരത്തില്‍ തന്നെ നിരാശയാണ് ഫലം. ലുസൈല്‍ സ്റ്റേഡിയത്തില്‍ കവിഞ്ഞൊഴുകിയ ആരാധകര്‍ക്ക് മുന്നില്‍ ടീമിന് ഒടുവില്‍ തലതാഴ്‌ത്തേണ്ടി വന്നു. ഒരു മത്സരത്തില്‍ക്കൂടി തോല്‍ക്കാതിരുന്നാല്‍ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പം അര്‍ജന്റീനക്കെത്താമായിരുന്നു
അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, അലജാന്‍ഡ്രോ ഗോമസ്, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ലയണല്‍ മെസ്സി (സി), ലൗട്ടാരോ മാര്‍ട്ടിനെസ്, ഏഞ്ചല്‍ ഡി മരിയ
സൗദി അറേബ്യ: മുഹമ്മദ് അല്‍-ഒവൈസ്, അലി അല്‍-ബുലൈഹി, യാസര്‍ അല്‍-ഷഹ്റാനി, മുഹമ്മദ് കണ്ണോ, സൗദ് അബ്ദുല്‍ഹമിദ്, അബ്ദുല്ല അല്‍-മല്‍ക്കി, സാലിഹ് അല്‍-ഷെഹ്രി, ഹസന്‍ അല്‍-തംബക്തി, സല്‍മാന്‍ അല്‍-ഫരാജ് (സി), സേലം അല്‍- ദൗസരി, ഫിറാസ് അല്‍-ബുറൈകാന്‍.
Post a Comment