മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണം കടത്താൻ ശ്രമം:18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

(www.kl14onlinenews.com)
(22-NOV-2022)

മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണം കടത്താൻ ശ്രമം: 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കാസർകോട്: മഞ്ചേശ്വരത്ത് കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ നിഥിൻ(25) ആണ് അറസ്റ്റിലായത്. ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായാണ് യുവാവ് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

കര്‍ണാടക ആര്‍ടിസി ബസില്‍ ആണ് പണം കടത്താൻ ശ്രമിച്ചത്. എക്സൈസിന്‍റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്‍റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍​ഗോഡേയ്ക്ക് കൊണ്ടുവരികയായിരുന്നു.

എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ത്, വിജയന്‍, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ അടിങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post