9 വർഷമായി ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് രോഹിത് ശർമ്മ

(www.kl14onlinenews.com)
(24-Oct-2022)

9 വർഷമായി ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് രോഹിത് ശർമ്മ
ഐസിസി (icc) ടൂർണമെന്റുകളിലെ ഭാഗ്യദോഷം തീർക്കാൻ 'മെൻ ഇൻ ബ്ലൂ' ഇക്കുറി ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിൽ (t20 world cup) കഴിഞ്ഞ ഒമ്പത് വർഷമായി ഒരു ഐസിസി ട്രോഫി പോലും നേടാൻ കഴിയാത്തതിൽ ടീം നിരാശരാണെന്നും, എന്നാൽ അതൊരിക്കലും അധിക സമ്മർദ്ദത്തിന് ഇടയാക്കില്ലെന്നും വ്യക്തമാക്കി.

2021 ടി20 ലോകകപ്പിലെ ഇന്ത്യയുടെ അപ്രതീക്ഷിത പുറത്താകലിനെ കുറിച്ചും രോഹിത് മനസ് തുറന്നു. വിരാട് കോഹ്‌ലി നയിച്ച ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. തെറ്റുകൾ തിരുത്താനും വീഴ്‌ചകൾ വിലയിരുത്താനും ശ്രമിക്കുമെന്നും ഇതിനായി കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് പറഞ്ഞു.

"ഇതൊരിക്കലും സമ്മർദമല്ല, പക്ഷേ ഐസിസി ടൂർണമെന്റുകളിൽ ഒന്നാമതെത്തുക എന്നത് ഞങ്ങൾക്ക് വെല്ലുവിളിയാണ്. പക്ഷേ ചില കാര്യങ്ങൾ ശരിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമുണ്ട്. 9 വർഷമായി ടീം ഒരു ഐസിസി ട്രോഫി നേടിയിട്ടില്ല, അതിൽ തീർച്ചയായും അൽപ്പം നിരാശരാണ്. ഈ ടൂർണമെന്റോടെ അത് മാറ്റാൻ കഴിയുമെന്നാണ് വിശ്വാസം" രോഹിത് ശർമ്മ വിശദീകരിച്ചു.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പരകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നെങ്കിലും 2022ലെ ഏഷ്യാ കപ്പിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താനായിരുന്നില്ല

Post a Comment

Previous Post Next Post