ആലൂർ എം.ജി.എൽ.സി. എൽ.പി.സ്കൂളായി ഉയർത്തണം -മുസ്ലിം ലീഗ്

(www.kl14onlinenews.com)
(24-Oct-2022)

ആലൂർ എം.ജി.എൽ.സി. എൽ.പി.സ്കൂളായി
ഉയർത്തണം -മുസ്ലിം ലീഗ്
മുളിയാർ : ആലൂർ എം.ജി.എൽ.സി.അടച്ചു പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നും എൽ.പി.സ്കൂളായി ഉയർത്തി നിലനിർത്ത ണമെന്നും സ്കൂൾ അടച്ചുപൂട്ടില്ലെന്ന് ഉറപ്പു നൽകിയ സ്ഥലം
എം.എൽ.എ.വാക്കു പാലിക്കണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർ ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കളനാട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി
ഉദ്ഘാടനം ചെയ്യുന്ന മുസ്ലിം ലീഗ് ഉദുമ മണ്ഡലം സീതി സാഹിബ് പൊളിറ്റിക്കൽ സ്കൂൾ വിജയിപ്പി ക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി
അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട്
ഹുസൈനാർ തെക്കിൽ
മേൽ കമ്മിറ്റി തീരുമാനം വിശദീകരിച്ചു.എം.എസ്.
ഷുക്കൂർ, ബി.എം. അഷ്റഫ്, ഷെരീഫ് കൊടവഞ്ചി,സിദ്ധീഖ് ബോവിക്കാനം മൻസൂർ മല്ലത്ത്, ബി.എം. അബൂബക്കർ ഖാലിദ് ബെളളിപ്പാടി, ഖാദർ ആലൂർ,എ.ബികലാം, മറിയമ്മ അബ്ദുൽ ഖാദർ,അനീസ മൻസൂർ മല്ലത്ത്,റുഖിയ അബുബക്കർ, അബ്ബാസ് കൊൾച്ചപ്, രമേശൻ മുതലപ്പാറ,
ഷെഫീഖ് മൈക്കുഴി,
എ.കെ.യൂസുഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി,ഹമീദ് മല്ലം അൽത്താഫ് പൊവ്വൽ,
കെ. മുഹമ്മദ് കുഞ്ഞി,
കെ.അബ്ദുൽ ഖാദർ കുന്നിൽ, ഹംസ പന്നടുക്കം ചോയിസ്, അബ്ദുൾ റഹിമാൻ ബസ്റ്റാൻ്റ്, ബി.എം. ഹാരിസ് ബോവിക്കാനം, പി.അബ്ദുല്ല കുഞ്ഞി ഹാജി,അബ്ദുല്ല ഡെൽമ ബെള്ളിപ്പാടി,
ബി.കെ.ഹംസ,നബീസ മുഹമ്മദ് കുഞ്ഞി, ആസ്യ ഹമീദ് സംബന്ധിച്ചു.

Post a Comment

Previous Post Next Post