തെരുവുനായയുടെ അക്രമത്തിൽ നിന്നു ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റു

(www.kl14onlinenews.com)
(10-Oct-2022)

തെരുവുനായയുടെ അക്രമത്തിൽ നിന്നു ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റു

രാജപുരം :മദ്രസയിൽ നിന്നു മടങ്ങുന്ന വഴി തെരുവുനായയുടെ അക്രമത്തിൽ നിന്നു രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണു വിദ്യാർഥിയുടെ തോളെല്ല് പൊട്ടി. പാണത്തൂരിലെ സത്താറിന്റെ മകൻ മുഹമ്മദ് റഫ്‌നാസ് (10) നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 8ന് നബിദിനത്തിന്റെ ഭാഗമായുള്ള സ്കൗട്ട് പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.നായയുടെ കടിയിൽ നിന്നും രക്ഷപ്പെടാനായി തലയിൽ വച്ചിരുന്ന തൊപ്പി നായയ്ക്കുനേരെ എറിഞ്ഞു. നായ തൊപ്പി കടിച്ച് കുടയുന്നതിനിടെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് റഫ്നാസ് വീണത്. തോളെല്ല് പൊട്ടുകയും കാൽ മുട്ടിനു പരുക്കേൽക്കുകയും ചെയ്തു.

Post a Comment

Previous Post Next Post