ഭാര്യയെ കഴുത്തില്‍ കയറുമുറുക്കി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

(www.kl14onlinenews.com)
(20-Oct-2022)

ഭാര്യയെ കഴുത്തില്‍ കയറുമുറുക്കി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
തിരുവനന്തപുരം: കമലേശ്വരത്ത് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലെയ്ന്‍ ക്രസന്റ് അപ്പാര്‍ട്ട്മെന്റില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്. കഴുത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ കിടപ്പുമുറിയിലെ നിലത്തായിരുന്നു തസ്നീമിന്റെ മൃതദേഹം. ഭര്‍ത്താവ് ഇതേ കയറിന്റെ അറ്റംകൊണ്ട് ശൗചാലയത്തിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ദമ്പതിമാരുടെ ബിബിഎ വിദ്യാര്‍ഥിയായ മകന്‍ ഖലീഫ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ താമസിക്കുന്ന മൂന്നാം നിലയിലെ ഫ്‌ളാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നില്ല. ഇതിനിടെ ഉച്ചയ്ക്ക് മുകളില്‍നിന്ന് വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ദമ്പതികള്‍ക്കിടെയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post