'ക്ലീൻ ഇന്ത്യ' ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം ശുചീകരിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(20-Oct-2022)

'ക്ലീൻ ഇന്ത്യ' ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം ശുചീകരിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ്
കാസർകോട് : 'ക്ലീൻ ഇന്ത്യ' ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റും നെഹ്റു യുവ കേന്ദ്രയും ശുചിത്വ കേരള മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊതു ഇടങ്ങൾ മാലിന്യ മുക്തമാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് യൂണിറ്റ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ അഖിൽ പി പരിപാടിക്ക് ആശംസകളറിയിച്ച് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് നിന്നും വളണ്ടിയർമാർ ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. പ്രോഗ്രാം ഓഫീസറായ ഡോ ആശലത സി കെ, ആസിഫ് ഇക്ബാൽ കാക്കശ്ശേരി വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈഷ്ണവി വി, മേഘ, കിരൺ കുമാർ പി, പ്രസാദ് ബി, വൈശാഖ് എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post