(www.kl14onlinenews.com)
(08-Oct-2022)
കോട്ടയം പാക്കില്‍ പവര്‍ ഹൗസ് റോഡില്‍ സ്വകാര്യ ബസില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി റോഡിലേയ്ക്കു തെറിച്ചു വീണു. റോഡില്‍ മുഖമടിച്ചു വീണ കുട്ടിയുടെ മുന്‍നിരയിലെ പല്ലുകള്‍ തെറിച്ചു പോയി. സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കാന്‍ കുട്ടിയെ തള്ളിയിട്ടതായി ആരോപണവുമുയര്‍ന്നു. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങി. വൈകിട്ട് നാലു മണിയോടെ ബുക്കാന സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി ചിപ്പി എന്ന സ്വകാര്യ ബസില്‍ വരികയായിരുന്നു. പാക്കില്‍ ഭാഗത്തു നിന്നും അമിത വേഗത്തില്‍ ബസില്‍ നിന്നും പവര്‍ഹൗസ് ഭാഗത്ത് ഇറങ്ങുന്നതിനായി ഈ കുട്ടി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍, ഈ സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കാന്‍ ബസില്‍ നിന്നും കുട്ടിയെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചിപ്പി എന്ന ബസ് ജീവനക്കാര്‍ക്ക് എതിരെ നാട്ടുകാര്‍ ഉന്നയിക്കുന്നത്. എന്നാല്‍, ബസില്‍ നിന്ന് റോഡിലേയ്ക്കു കുട്ടി ചാടിയിറങ്ങിയതാണ് എന്നാണ് ബസ് അധികൃതരുടെ വിശദീകരണം. പാക്കില്‍ പന്നിമറ്റം റോഡില്‍ പവര്‍ഹൗസ് റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ ശനിയാഴ്ചയാണ് പുറത്തു വന്നത്.
സ്വകാര്യ ബസുകള്‍ക്ക് ഡോര്‍ നിര്‍ബന്ധമായിരിക്കെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു വെച്ച അവസ്ഥയിലായിരുന്നു.തെറിച്ചു വീണ കുട്ടി വീണത് പിന്‍ തിരിഞ്ഞാണ്. ഈ സാഹചര്യത്തില്‍ കുട്ടിയെ ബസിനുള്ളില്‍ നിന്നും തള്ളിയിട്ടതിന്റെ ലക്ഷണമാണ് കാണുന്നത്. സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നു താനും. കുട്ടി ബസില്‍ നിന്ന് വീണതിന് ശേഷവും ബസ് നിര്‍ത്തി വിവരം എന്താണ് എന്നു തിരക്കാനോ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. സംഭവത്തില്‍ നടപടി തുടങ്ങിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.തിങ്കളാഴ്ച്ച ഡ്രൈവറോട് ഹാജരാകാന്‍ RT0 നിര്‍ദേശിച്ചു ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനത്തിലെ പ്രശ്‌നവും അമിത വേഗതയും അപകടത്തിനു കാരണമെന്ന് നിഗമനം
Post a Comment