ദയാബായിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിൽ കൊണ്ട് പോയി, ആശുപത്രിയിൽ കിടക്കാതെ ദയാബായി വീണ്ടുംസമരത്തിൽ, അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനനഗരിയിൽ വൻ പ്രതിഷേധം

(www.kl14onlinenews.com)
(04-Oct-2022)

ദയാബായിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിൽ കൊണ്ട് പോയി, ആശുപത്രിയിൽ കിടക്കാതെ ദയാബായി വീണ്ടുംസമരത്തിൽ,
അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനനഗരിയിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: കാസർകോട്
ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്സെക്രട്ടറിയേറ്റിനുമുന്നിൽഅനിശ്ചിതകാലരാപ്പകൽനിരാഹാര സമരം തുടരുന്ന പ്രശസ്തകാരുണ്യപ്രവർത്തകയെസമരപ്പന്തലിലെത്തി പോലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരം ജനൽ ഹോസ്പിറ്റലിൽ എത്തിച്ചു, ഹോസ്പിറ്റൽ കിടക്കാൻ തയ്യാറാവാതെ ദയാഭായി അമ്മ തിരിച്ച് സമരപന്തലിലെത്തി നിരാഹാര സമരം തുടരുകയാണ്.
ദയാബായി അമ്മയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി
എനിക്കല്ല ചികിത്സ വേണ്ടത് കാസർഗോഡ് ജില്ലയിൽ ഒരു വിദഗ്ധ ചികിത്സ ഹോസ്പിറ്റൽ ആണ് വേണ്ടത് എന്ന് ദയാബായി പറഞ്ഞു, അമ്പലത്തറ കുഞ്ഞികൃഷ്ണൻ. കരീം ചൗക്കി. താജുദ്ദീൻ പടിഞ്ഞാർ, സീദി ഹാജി, കൃപ. മനോഹരൻ ചീമേനി. സാജർ ഖാൻ തുടങ്ങിയവർ അതിനിടെ തിരുവനന്തപുരത്ത് നേത്രത്വംനൽകി,കാസർകോട് നഗരത്തിൽ ദയാഭായി അമ്മക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിൽപ്പ് സമരം നടന്നു.
അതേസമയം,സമരത്തിന് ഫലമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു


Post a Comment

Previous Post Next Post