ലഹരി ഉപയോഗം; കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടി കൈകൊള്ളണം: എസ്കെഎസ്എസ്എഫ്

(www.kl14onlinenews.com)
(04-Oct-2022)

ലഹരി ഉപയോഗം;
കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടി കൈകൊള്ളണം: എസ്കെഎസ്എസ്എഫ്
കാസർകോട് : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയിടാൻ സർക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്നും ലഹരി വസ്തുക്കളുടെ വിതരണത്തിലും ഉപയോഗത്തിലും പിടിക്കപ്പെടുന്നവർക്കെതിരെ ജായുമില്ലാ വകുപ്പുകൾ ചുമത്തി കടുത്ത ശിക്ഷാ നടപടികൾ കൈകൊള്ളണമെന്നും എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ വിഖായ കമ്മിറ്റി കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഈയടുത്തായി വർദ്ധിക്കുന്ന ലഹരിഉപയോഗത്തിന്റെ പ്രധാന കാരണം കുറ്റക്കാർക്ക് കടുത്ത നടപടികൾ ലഭിക്കാത്തതാണ്. വളരെ പ്രയാസപ്പെട്ട് പോലീസുകാർ പിടിക്കുന്ന ലഹരി മാഫിയാ സംഘങ്ങളെ ഉന്നതർ ഇടപെട്ട് ഇറക്കിക്കൊണ്ട് വരുന്ന പ്രവണതയും കണ്ട് വരുന്നു. യാതൊരു ശിക്ഷാ ഇളവുകളും ഇത്തരക്കാർ അർഹിക്കുന്നില്ലെന്നും സമൂഹ നന്മയ്ക്കായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
വിഖായ സംസ്ഥാന സമിതിയംഗം ഇബ്രാഹിം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.എസ്.വൈ.എസ് കാസർകോട് മേഖലാ പ്രസിഡണ്ട് ഹമീദ് പറപ്പാടി,മഹ്മൂദ് ദേളി,അന്ത ഗുണാജെ,നൗഫൽ അബുദാബി,അർഷാദ് മൊഗ്രാൽപുത്തൂർ,ആസ്വിഫ് ഫൈസി പൊവ്വൽ,ഷബീർകണ്ടത്തിൽ മറ്റു എസ്.കെ.എസ്.എസ്.എഫ്‌ ജില്ലാ ഭാരവാഹികൾ,വിഖായ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.ഹാഷിം യു.കെ സ്വാഗതവും അലി.കെ.പള്ളം നന്ദിയും പറഞ്ഞു.

ഫോട്ടോ:
എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ്സ്റ്റാന്റിൽ നടത്തിയ ലഹരി വിരുദ്ധ സംഗമം എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post