ടി-20 ലോകകപ്പ്: മാര്‍ക്രമും മില്ലറും തിളങ്ങി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

(www.kl14onlinenews.com)
(30-Oct-2022)

ടി-20 ലോകകപ്പ്: മാര്‍ക്രമും മില്ലറും തിളങ്ങി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
പെർത്ത് :ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. 134 റണ്‍സിന്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. എന്നാല്‍ മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നത് ദക്ഷിണാഫ്രിക്കന്‍ ജയത്തിന് നിര്‍ണായകമായി. 41 പന്തില്‍ 52 റണ്‍സെടുത്ത എയ്ഡന്‍ മക്രവും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി.

ബാറ്റിങ് തകര്‍ച്ചയോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്ക് (1), റൈലി റുസ്സോ (0) എന്നിവരെ പുറത്താക്കി അര്‍ഷ്ദീപ് സിങാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. ആറാം ഓവറില്‍ മുഹമ്മദ് ഷമി ടെംബ ബവുമയെ (10) പുറത്താക്കിയ ദക്ഷിണാഫ്രിക്ക 5.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലേക്ക് വീണിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 ല്‍ എത്തിയതിന് ശേഷം എയ്ഡന്‍ മക്രം പുറത്തായത്. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായെങ്കിലും മുറവശത്ത് മില്ലര്‍ നില ഉറപ്പിച്ചതോടെ ദങിണാഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.

സ്‌കോര്‍ 100 ല്‍ എത്തിയതിന് ശേഷം എയ്ഡന്‍ മക്രം പുറത്തായത്. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായെങ്കിലും മുറവശത്ത് മില്ലര്‍ നില ഉറപ്പിച്ചതോടെ ദങിണാഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.


ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറാനായത്‌.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ സൂര്യകുമാര്‍ 40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ നിലയുറപ്പിക്കാതെ മടക്കി.

ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 14 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ കെ.എല്‍ രാഹുലിനെയും (9) എന്‍ഗിഡി മടക്കി

പിന്നീട് 11 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത കോഹ്ലിയെ റബാദ പുറത്താക്കി. ദീപക് ഹൂഡയ്ക്ക് (0) പുറത്തായതിന് ശേഷം എത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് നിന്ന് പൊരുതി കളിച്ചതോടെ സ്‌കോറിങ് വേഗത്തിലായി. എന്നാല്‍ സൂര്യകുമാറിന് പിന്തുണ നല്‍കാന്‍ ആരും നില ഉറപ്പിച്ചില്ല.
രണ്ടു റണ്‍സ് മാത്രമെടുത്ത് ഹാര്‍ദിക് പാണ്ഡ്യയും പുറത്തായി. ഇതോടെ ഇന്ത്യ 8.3 ഓവറില്‍ 49-5. തന്‍റെ മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എന്‍ഗിഡി 17 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി. 

ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സ്‌കോര്‍ 15-ാം ഓവറില്‍ 100 കടത്തി. തൊട്ടുപിന്നാലെ 16-ാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ(15 പന്തില്‍ 6) പാര്‍നല്‍, റൂസ്സോയുടെ കൈകളിലാക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ രവിചന്ദ്രന്‍ അശ്വിനെ(11 പന്തില്‍ 7) പാര്‍നല്‍, റബാഡയുടെ കൈകളിലേക്ക് സമ്മാനിച്ചു. ഈ ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു സൂര്യകുമാറിന്‍റെ(40 പന്തില്‍ 68) മാസ് ഇന്നിംഗ്‌സ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. നോര്‍ക്യയുടെ അവസാന ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഷമി(2 പന്തില്‍ 0) റണ്ണൗട്ടായെങ്കിലും ഇന്ത്യ 133ലെത്തുകയായിരുന്നു.

Post a Comment

Previous Post Next Post