ദയാബായി നിരാഹാരം: കണ്ടില്ലെന്ന് നടിക്കരുത്- സിപി ജോൺ

(www.kl14onlinenews.com)
(13-Oct-2022)

ദയാബായി നിരാഹാരം:
കണ്ടില്ലെന്ന് നടിക്കരുത്-
സിപി ജോൺ
തിരുവനന്തപുരം :
കാസർകോടിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ലോകം അറിയുന്ന ദയാബായി യുടെ പട്ടിണി സമരം പന്ത്രണ്ട് ദിവസമായിട്ടും സർക്കാർ കണ്ടില്ലെന്ന് നദടിക്കരുതെന്നും ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായി യുടെ ജീവൻ രക്ഷിക്കണമെന്നും കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.എം.പി നേതാവ് സി പി ജോൺ പറഞ്ഞു.
എം.ഷാജർഖാൻ അധ്യക്ഷത വഹിച്ചു.
കാന്തപുരം നജീബ് എം എൽ .എ ജ്വോതികുമാർ ചാമക്കാല, സിന്ധു ജെയിംസ്, ക്രീറ്റസ് കെ രതൻ, സുധീർ പട്ടം, ഐത്തിയൂർ സുരേന്ദ്രൻ, മെൽവിൻ വിനോദ്, ശാഹിദ ഹാരുൺ,അബ്ദുള്ള വാനമ്പള്ളി, പ്രവീൺ, മോഹന കുമാർ , രമ കുമാരി, പാർവതി, ഫാദർ ബേബി ചാലിൽ, ശോഭന തുടങ്ങിയവർ സംസാരിച്ചു. കരീം ചൗക്കി സ്വാഗതവും, സീദി ഹാജി കോളിയടുക്കം നന്ദി യും പറഞ്ഞു...


.

Post a Comment

Previous Post Next Post