ഹിന്ദി അറിയില്ലെങ്കിൽ കേന്ദ്ര ജോലിയില്ല; ശുപാർശയുമായി അമിത് ഷായുടെ സമിതി

(www.kl14onlinenews.com)
(10-Oct-2022)

ഹിന്ദി അറിയില്ലെങ്കിൽ കേന്ദ്ര ജോലിയില്ല; ശുപാർശയുമായി അമിത് ഷായുടെ സമിതി
ഡൽഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. കേന്ദ്ര സർവകലാശാലകൾ, സ്‌കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തിൽ 112 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിൽ ഇംഗ്ലീഷിനുപകരം ഹിന്ദി നിർബന്ധമാക്കണം. ചോദ്യപേപ്പർ ഹിന്ദിയിലാകണം. നിയമനത്തിൽ ഹിന്ദി പ്രവീണ്യമുള്ളവർക്ക് മുൻഗണന നൽകണം.ഓഫീസുകളിൽ അത്യാവശ്യത്തിനുമാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.എഴുത്തുകൾ, ഫാക്‌സ്, ഇ-മെയിൽ, ക്ഷണക്കത്തുകൾ എന്നിവ ഹിന്ദിയിലാകണമെന്നും ശുപാർശയിൽ പറയുന്നു.

Post a Comment

Previous Post Next Post