പത്ത് പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

(www.kl14onlinenews.com)
(05-Oct-2022)

പത്ത് പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി: ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയില്‍ അംഗങ്ങളായ 10 പേരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌റ്റ് (യുഎപിഎ) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ഭീകരവാദികളായി പ്രഖ്യാപിച്ചു.

പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, നിലവില്‍ പാക്കിസ്ഥാന്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, ജമ്മു കശ്മീരിലെ സോപൂര്‍ സ്വദേശിയും ഇപ്പോള്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതുമായ ഇംതിയാസ് അഹമ്മദ് കാണ്ടൂ, പൂഞ്ച് സ്വദേശിയായ സഫര്‍ ഇഖ്ബാല്‍, പുല്‍വാമയില്‍ നിന്നുള്ള ഷെയ്ഖ് ജംലീല്‍ ഉര്‍ റഹ്മാന്‍ എന്നിവര്‍ ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ശ്രീനഗര്‍ സ്വദേശിയും നിലവില്‍ പാക്കിസ്ഥാനില്‍ കഴിയുന്ന ബിലാല്‍ അഹമ്മദ് ബെയ്ഖ്, പൂഞ്ച് സ്വദേശിയായ റഫീഖ് നയ്, ദോദ സ്വദേശിയായ ഇര്‍ഷാദ് അഹമ്മദ്, കുപ്വാര സ്വദേശിയായ ബഷീര്‍ അഹമ്മദ് പീര്‍, ബാരാമുല്ലയില്‍ നിന്നുള്ള ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് മറ്റുള്ളര്‍. ഷൗക്കത്ത് നിലവില്‍ പാക്കിസ്ഥാനിലാണ്.

ഭീകരവാദികളെ കൈമാറ്റം ചെയ്യുന്നതില്‍ പ്രധാനിയും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പൂഞ്ചില്‍ വച്ചുണ്ടായ ആക്രമണത്തിന് നേതൃത്വ നല്‍കിയ ഹബീബുള്ള മാലിക്ക് ജമ്മു മേഖലയില്‍ ഭീകരവാദികള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങളും ആശയവിനിമയത്തിനായുള്ള ഉപകരണങ്ങളും നല്‍കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Post a Comment

Previous Post Next Post