സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടി: പരിശീലനം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(27-Oct-2022)

സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടി: പരിശീലനം സംഘടിപ്പിച്ചു
പടന്നകടപ്പുറം :
വലിയപറമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം വലിയപറമ്പ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഏകദിന പരിശീലനം നടത്തി വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശ്യാമള ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ മല്ലിക അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ മനോജ് സ്വാഗതവും സതീഷ് കുമാർ കോളിക്കര നന്ദിയും പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഖാദർ പാണ്ട്യാല, മനോഹരൻ കെ, വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നീലേശ്വരം താലൂക്ക് ആശുപത്രി വിമുക്തി കേന്ദ്രം
സൈക്യാട്രിസ്റ്റ് ഡോ. ശ്രുതി ക്ലാസ്സെടുത്തു. സമ്പൂർണ്ണ മാനസികാരോഗ്യ പദ്ധതിയെ കുറിച്ചും അനുബന്ധ പ്രവർത്തനങ്ങളെ കുറിച്ചും ജില്ലാ പ്രോജക്ട് ഓഫീസറായ സേതു, കൗൺസിലർമാരായ അശ്വതി, സജിന (ജില്ലാ മാനസീകാരോഗ്യ വിഭാഗം) എന്നിവർ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post