ദയാബായി നിരാഹാരം തുടരുന്നു; കാസർകോട്ടെ മരിച്ചു വീഴുന്ന കുഞ്ഞുങ്ങളും വേണ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി മറക്കരുത്, രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു

(www.kl14onlinenews.com)
(05-Oct-2022)

ദയാബായി നിരാഹാരം തുടരുന്നു; കാസർകോട്ടെ മരിച്ചു വീഴുന്ന കുഞ്ഞുങ്ങളും വേണ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി മറക്കരുത്, രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു
തിരുവനന്തപുരം :
ഒക്ടോബർ രണ്ടിന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം, ദയാബായിയെ ആരോഗ്യ പ്രശ്നം ഉന്നയിച്ച് പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടരുടെ പരിശോധനക്ക് ശേഷം തിരിച്ചെത്തി നിരാഹാരം തുടരുകയാണ്.
നാലാം ദിവസത്തെ സമരം
ജോസഫ് . സി. മാത്യു ഉദ്ഘാടനം ചെയ്തു. കാസറഗോട്ടെ മരിച്ചു വീഴുന്ന കുഞ്ഞുങ്ങളും വേണ്ടപ്പെട്ടവരാണെന്ന ബോദ്ധ്യം മുഖ്യമന്ത്രി മറക്കരുതെന്ന് ജോസഫ് പറഞ്ഞു. വ്യക്തിപരമായും ദയാബായിയെ അറിയാവുന്ന ആരോഗ്യ വകുപ്പുമന്ത്രി ദയാബായി നടത്തുന്ന ന്യായമായ സമരത്തെ എത്രയും വേഗം ഇടപെട്ട് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അമ്പലത്തറ കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫാദർസുനിൽ ,സീറ്റാദാസൻ , മെൽവിൻ വിനോദ്, മുംതാസ് ബീഗം , പ്രാച്ചമ്പലം അഷ്റഫ്, റിജാസ്, എസ് മിനി, . ഷീബാ സൂര്യ,
മിനിമോഹൻ ,
എ.ഷൈജു സീദി ഹാജി കോളിയടുക്കം എന്നിവർ സംസാരിച്ചു. എം.ഷാജർഖാൻ സ്വാഗതവും, കരീം ചൗക്കി നന്ദിയും പറഞ്ഞു.

സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ ഏഴിന് രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
ഉമാ തോമസ് എം.എൽ.എ ഉൽഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ചെയർമാൻ/ കൺവീനർ
8547654654

.

Post a Comment

Previous Post Next Post