ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(23-Oct-2022)

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ്
കാസർകോട് : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ച് കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, കാസർകോട് ജില്ലാ യുവജന കേന്ദ്രം, എസ് പി സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദുമ നിയോജകമണ്ഡലം എം എൽ എ സി എച്ച് കുഞ്ഞമ്പു ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കേന്ദ്ര കേരള സർവ്വകലാശാലയിൽ നിന്നും പെരിയ ജങ്ഷനിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കേരളത്തിൽ പ്രത്യേകിച്ച് യുവാക്കളിൽ കൂടിവരുന്ന ലഹരി ഉപയോഗത്തിനെ ചെറുക്കാൻ സമൂഹം മുന്നിട്ടിറങ്ങണം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, ഡോ ആശലത സി കെ വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, മേഘ, വൈഷ്ണവി വി, വൈശാഖ് എ, പ്രസാദ് ബി, കിരൺ കുമാർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post