'ആദിമക്കൾ' ഡോക്യുമെന്ററി സിനിമ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(23-Oct-2022)

'ആദിമക്കൾ' ഡോക്യുമെന്ററി സിനിമ പ്രകാശനം ചെയ്തു
കാസർകോട്:
വംശനാശഭീഷണി നേരിടുന്ന ഗോത്ര സമൂഹമായ കൊറഗരുടെ ജീവിതത്തെ ആസ്പദമാക്കി അസീസ് മിത്തടി സംവിധാനം ചെയ്ത 'ആദിമക്കൾ' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രകാശന കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
ഈ ഗോത്ര വിഭാഗത്തിന് വേണ്ട പരിഗണന നൽകിയില്ലെങ്കിൽ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഉടനെ അപ്രത്യക്ഷമാകാനി ടയുള്ള സാഹചര്യത്തിൽ കൊറഗരെക്കുറിച്ചുള്ള ഇത്തരം സിനിമകൾ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നായന്മാർമൂല ടെക്കീസ് പാർക്കിൽ ചേർന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംപി പറഞ്ഞു.

ചടങ്ങിൽ അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ ശശി മുല്ലച്ചേരി അധ്യക്ഷത വഹിച്ചു.
സംവിധായകൻ അസീസ് മിത്തടി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു.

ഹ്യൂമൺ റൈട്ട്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ജന. സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ ആദ്യ സി. ഡി ഏറ്റുവാങ്ങി.
സാമൂഹ്യ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളായ വി ഗോപിനാഥൻ മാസ്റ്റർ, ഷാഫി ചൂരിപ്പള്ളം, സ്കാനിയ ബെദിര, എ എസ് മുഹമ്മദ് കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിൻ, അബൂബക്കർ ഗിരി, അഷ്റഫലി ചേരങ്കൈ, രാധാകൃഷ്ണ നായക്ക്, വിനോദ് കരിവെള്ളൂർ,റഫീഖ് ചൗക്കി, അബു പാണലം, മാഹിൻ ലോഫ്, ഹസ്സൻ നെക്കര, ഖാൻ പൈക്ക, കെ പി ഹമീദ്പൈക്ക,ബി കെ ബഷീർ പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, സിദ്ദീഖ് പാറത്തോട്, ഉനൈഫ് എ.സി, എം എ നജീബ്, മജീദ് പള്ളിക്ക , കെ എച്ച് മുഹമ്മദ്, ആബിദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു. റഹീം കല്ലായം നന്ദി പറഞ്ഞു.

അടിക്കുറിപ്പ് :
അസീസ് മിത്തടി സംവിധാനം ചെയ്ത 'ആദിമക്കൾ എന്ന ഡോക്യൂമെന്ററി രാജ്മോഹൻ ഉണ്ണിത്താൻ എം. പി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post