കശ്മീരില്‍ പോലീസുകാരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അബദ്ധത്തില്‍ വെടിയേറ്റതെന്ന് പൊലീസ്

(www.kl14onlinenews.com)
(05-Oct-2022)

കശ്മീരില്‍ പോലീസുകാരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അബദ്ധത്തില്‍ വെടിയേറ്റതെന്ന് പൊലീസ്

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു. പരിക്കേറ്റ മുഹമ്മദ് ആസിഫ് പദ്രൂവാണ് ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചത്. പുല്‍വാമയിലെ ഹാലില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post