കാസർകോടിന് എയിംസ് തരൂ, 'ദയാബായിയുടെ ജീവൻ രക്ഷിക്കൂ'.എയിംസ് കൂട്ടായ്മയുടെ ഐക്യദാർഢ്യ ജീവൻരക്ഷാ റാലി നാളെ

(www.kl14onlinenews.com)
(05-Oct-2022)

കാസർകോടിന് എയിംസ് തരൂ, 'ദയാബായിയുടെ ജീവൻ രക്ഷിക്കൂ'.എയിംസ് കൂട്ടായ്മയുടെ ഐക്യദാർഢ്യ ജീവൻരക്ഷാ റാലി നാളെ
കാഞ്ഞങ്ങാട് : എൻഡോസൾഫാൻ വിഴുങ്ങിയ കാസറഗോഡ് ജില്ലക്ക് എയിംസ് പ്രൊപോസലിൽ പേര് അനുവദിക്കണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയുടെ സമ്പൂർണ്ണ വികസനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാരം അനുഷ്ഠിക്കുന്ന ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായിയുടെ സമരത്തിന് ഐക്യദാർഢ്യം നേർന്ന് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 3.30 മണിക്ക് കാഞ്ഞങ്ങാട് നഗരത്തിൽ ബഹുജന ഐക്യദാർഢ്യ ജീവൻരക്ഷാ റാലി നടത്തും.

നാളെ(6/10/2022) ന് വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും ആരംഭിക്കുന്ന റാലി നഗരം ചുറ്റി ടൗൺ ബസ്റ്റാന്റ് പരിസരത്ത് സംഗമിക്കും. ബഹുജന ഐക്യദാർഢ്യ ജീവൻരക്ഷാ റാലി നടത്തുന്നതിന് ഇന്ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ചേർന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

കാസറഗോഡ് ജില്ലക്ക് വേണ്ടി ദയാബായി നടത്തുന്ന രാപ്പകൽ നിരാഹാരത്തിന് ഐക്യദാർഢ്യം നേരുന്നതിന് മുഴുവൻ ജനങ്ങളും ജീവൻരക്ഷാ റാലിയിൽ സംബന്ധിക്കണമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനവും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post