റോഡപകടങ്ങളെ കാര്യക്ഷമമായി നേരിടാൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് വോളന്റിയർമാർ

(www.kl14onlinenews.com)
(11-Oct-2022)

റോഡപകടങ്ങളെ കാര്യക്ഷമമായി നേരിടാൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കാസർകോട് ഗവ. കോളേജ് എൻഎസ്എസ് വോളന്റിയർമാർ
കാസർകോട്: വർധിച്ചുവരുന്ന റോഡപകടങ്ങളെ കാര്യക്ഷമമായി നേരിടാൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്. ആസ്റ്റർ മിംസ് ഗ്രൂപ്പും എൻ എസ് എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത സി കെ യുടെ സ്വാഗതം പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആസിഫ് ഇക്ബാൽ കാക്കശ്ശേരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. രമ എം മുഖ്യാതിഥിയായി. തുടർന്ന് റോഡ് അപകടങ്ങൾ സംഭവിച്ചാൽ ചെയ്യേണ്ട അടിയന്തിര നടപടികളുടെ നാടകീയ ആവിഷ്കരണവും നടന്നു. എൻ എസ് എസ് വോളന്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, വൈശാഖ് എ, മേഘ, കിരൺ കുമാർ പി , അഞ്ജന എം, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post