വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി

(www.kl14onlinenews.com)
(15-Oct-2022)

വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി
​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​ നീ​ണ്ട വി​ദേ​ശ​ യാ​ത്ര​യ്ക്ക് ​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേരളത്തിലേക്ക് മ​ട​ങ്ങി​യെ​ത്തി. ദു​ബാ​യി​ൽ നി​ന്നു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.40ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തിലാണ് മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി‌​യത്. പിന്നാലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ലേ​ക്കു പോ​യി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ​യാ​ത്ര വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വഴിവെച്ചിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ നേ​ട്ട​ങ്ങ​ളെ​ന്തെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും വിദേശ യാത്രയിൽ ഭാ​ഗമായത് ചോദ്യം ചെയ്തും വിമർശനങ്ങൾ ഉയർന്നു.

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നാടിന് ഉപകാരം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ യാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്ര ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് വിഭ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. ലോകത്ത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നാളെ മുതൽ റിസൾട്ട് ഉണ്ടായെന്നു വര. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയിൽ കാണാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post