(www.kl14onlinenews.com)
(15-Oct-2022)
രുവനന്തപുരം: രണ്ടാഴ്ച നീണ്ട വിദേശ യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തി. ദുബായിൽ നിന്നു ശനിയാഴ്ച പുലർച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പിന്നാലെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്കു പോയി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ സന്ദർശനത്തെ തുടർന്നു സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെന്തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും വിദേശ യാത്രയിൽ ഭാഗമായത് ചോദ്യം ചെയ്തും വിമർശനങ്ങൾ ഉയർന്നു.
മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നാടിന് ഉപകാരം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ യാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്ര ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് വിഭ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. ലോകത്ത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നാളെ മുതൽ റിസൾട്ട് ഉണ്ടായെന്നു വര. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയിൽ കാണാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
إرسال تعليق