സമയത്തിന് വിമാനം കയറാനെത്തിയില്ല; വിൻഡീസ് താരം ഹെറ്റ്മെയർ ലോകക്കപ്പ് ടീമിൽനിന്ന് പുറത്ത്

(www.kl14onlinenews.com)
(04-Oct-2022)

സമയത്തിന് വിമാനം കയറാനെത്തിയില്ല; വിൻഡീസ് താരം ഹെറ്റ്മെയർ ലോകക്കപ്പ് ടീമിൽനിന്ന് പുറത്ത്
ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്ത്. താരത്തിന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം നഷ്ടമായതിന് പിന്നാലെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. ഹെറ്റ്‌മെയറിന് പകരം ഷമറ ബ്രൂക്സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ബ്രൂക്സിന് ലോകകപ്പ് ടീമില്‍ ഇടംനേടിക്കൊടുത്തത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ എത്താനാകില്ലെന്ന് ഹെറ്റ്മെയര്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മാനേജ്മെന്റ് ഗയാനയില്‍ നിന്ന് ഫ്ളൈറ്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ ഫ്ളൈറ്റിന്റെ സമയത്ത് താരത്തിന് വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ഇത്തരമൊരു കടുത്ത നടപടിയെടുക്കാന്‍ കാരണമായത്.

ലോകകപ്പിനു മുന്നോടിയായി വിന്‍ഡീസ് സംഘം ആസ്ട്രേലിയയുമായി ടി20 പരമ്പരയും കളിക്കുന്നുണ്ട്. നാളെ ഗോള്‍ഡ് കോസ്റ്റിലാണ് ആദ്യമത്സരം. ഈ പരമ്പരയില്‍ ഹെറ്റ്മെയറിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Post a Comment

Previous Post Next Post