സെക്രട്ടറിയേറ്റ് നിരാഹാരസമരം മൂന്നാം ദിവസം; ദയാബായിയെ പട്ടിണിക്കിടാതെ പ്രശ്നം പരിഹരിക്കണം- എ.വിൻസന്റ് എംഎൽഎ

(www.kl14onlinenews.com)
(04-Oct-2022)

സെക്രട്ടറിയേറ്റ് നിരാഹാരസമരം മൂന്നാം ദിവസം; ദയാബായിയെ പട്ടിണിക്കിടാതെ പ്രശ്നം പരിഹരിക്കണം- എ.വിൻസന്റ് എംഎൽഎ
തിരുവനന്തപുരം :
എൻഡോസൾഫാൻ മാരക കീടനാശിനി കാസർകോട് ജില്ലയിലുണ്ടാക്കിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ദയാബായി നടത്തുന്ന പട്ടിണി സമരത്തെ ഗൗരവമായി കണ്ട് ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് നിരാഹാര സമരം അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കോവളം എം എൽ എ വിൻസന്റ് ആവശ്യപ്പെട്ടു. മൂന്നാംനാളിലെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
മഴയും വെയിലുമേറ്റ് നിരാഹാരമിരിക്കുന്ന ദയാബായിക്ക് തണലേകാനുള്ള ചെറിയ സൗകര്യങ്ങൾ പോലും നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് എം.എൽ പറഞ്ഞു.
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിക്കാനെത്തി.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.
ഫാദർ കെ.ജയിംസൺ, സുരേഷ് കുമാർ , അർജുൻ , രാജിമോൾ , അഡ്വ: ശാന്തിരാജ്, ശരണ്യ, ബദ്രൻ കണ്ണൂർ. താജുദ്ദീൻ പടിഞ്ഞാർ, സീദിഹാജികോളിയടുക്കം.
മോഹനൻ ചീമേനി എന്നിവർ സംസാരിച്ചു. എം.ഷാജർഖാൻ സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post