(www.kl14onlinenews.com)
(02-Oct-2022)
ഗാന്ധി ജയന്തി ദിനം; ചോമ്പാല മാഷിനും ജന്മ ദിനം, മാന്തോപ്പിലെ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിൽ നിരാഹാര ദിനം
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രമുഖ ചിന്തകനും പ്രകൃതി സ്നേഹിയും കവിയുമായ പ്രേമചന്ദ്രൻ ചോമ്പാല നിരാഹാരം അനുഷ്ടിച്ചു. ചോമ്പാല മാഷിന്റെ ജന്മ ദിനം കൂടി ആണ് ഒക്ടോബർ 2. സമര പന്തലിൽ എയിംസിന് വേണ്ടിയുള്ള നിരാഹാര സമരം 263 ദിനങ്ങൾ പിന്നിട്ടു. സലീം സന്ദേശം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, ഫൈസൽ ചേരക്കാടത്ത്, ശ്രീനാഥ് ശശി, കൃഷ്ണദാസ്, ബദ്രുദ്ദീൻ ചിത്താരി, ബാലകൃഷ്ണൻ പടന്നക്കാട്, അബ്ദുൽ ഖയ്യും, സുഹറ പടന്നക്കാട്, സി.മൊയ്‌ദു പുളിയങ്കാൽ, എബനൈസറാന്റോ തുടങ്ങിയവർ ചോമ്പാല മാഷിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പന്തൽ സന്ദർശിച്ചു. നാസർ ചെർക്കളം നാരങ്ങാ നീര് നൽകി ഇന്നത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.
Post a Comment