ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്

(www.kl14onlinenews.com)
(08-Oct-2022)

ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്
മൈസൂരു: ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി. ട്രെയിനിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രതാപസിംഹ റെയിൽവേ മന്ത്രിയ്ക്ക് ജൂലൈയിൽ നിവേദനം നൽകിയിരുന്നു. തുടർ‌ന്ന് മന്ത്രിയുടെ നിർദേശ പ്രകാരം പേരുമാറ്റുകയായിരുന്നു.

വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. മൈസൂരു-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്പ്രസ്. ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് ട്രെയിനിന് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്.

പേരു മാറ്റിയതിമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. രാവിലെ 11.30-ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Post a Comment

Previous Post Next Post