ദയാബായി സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

(www.kl14onlinenews.com)
(08-Oct-2022)

ദയാബായി സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം;
പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിച്ചു
തിരുവനന്തപുരം :
എൻഡോസൾഫാൻ വിഷം തീർത്ത കാസറഗോഡിന്റെ രോഗാവസ്ഥയ്ക്ക് പരിഹാരം കാണാനാവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ നിരാഹാര സമരം നടത്തി വന്നിരുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായിയെ ബലമായി ആസ്പത്രിയിലെത്തിച്ച പോലീസ് നടപടിയിൽ പ്രധിഷേധിക്കാൻ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരെത്തി. സമരവേദിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ.ജെ. ബേബി ഉദ്ഘാടനം ചെയ്തു.

ആർ അജയൻ , മാത്യുസാം, ഷബീർ ആസാദ്, പി.വൈ. അനിൽ, ഇവി. പ്രകാശ്, എം.ഷാജർഖാൻ , ഒ.ജി.സജിത, മെൽവിൻ വിനോദ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ , ജി. ഷാനവാസ്, കെ. ശശികുമാർ സംസാരിച്ചു.
സി.എം.പി. നേതാവ് സി.പി. ജോൺ സമരവേദി സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.
ദയാബായി ആസ്പത്രിയിലും നിരാഹാരം തുടരുന്നു.
സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സാർക്കാറിന്റെ ഭാഗത്തു നിന്നും ഇല്ലാതെ പോകുന്ന സാഹചര്യത്തിൽ ദയാബായിയെ മരണത്തിലേക്ക് തള്ളിവിടരുതെന്നാവശ്യപ്പെട്ട് ഒക്ടോബർ 10 ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

അന്നേ ദിവസം സമരവേദിയിൽ
കുഞ്ഞിമായൻ എന്തായിരിക്കും പറഞ്ഞത്
കെ.ജെ. ബേബിയുടെ ഒറ്റയാൾ നടകം അവതരിപ്പിക്കും.


Post a Comment

Previous Post Next Post