(www.kl14onlinenews.com)
(03-Oct-2022)
ബാംഗ്ലൂർ :
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തും. ഒക്ടോബര്‍ ആറിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പദയാത്ര നടത്തും. കര്‍ണാടകയിലെത്തുന്ന സോണിയ ഗാന്ധി കൂര്‍ഗിലെ മഡ്കേരിയിലെത്തി സ്വകാര്യ റിസോര്‍ട്ടിലാകും തങ്ങുക. മൈസൂര്‍ യാത്ര പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി മഡ്കേരിയില്‍ സോണിയാ ഗാന്ധിയെ കാണാനായി പോകും. ഒക്ടോബര്‍ 6 ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ഇരുവരും കൂര്‍ഗില്‍ രണ്ട് ദിവസം ചെലവഴിക്കും.
ഇതാദ്യമായാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ യാത്രയില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇതാദ്യമായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.
Post a Comment