കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം; അപകടം വിമാനമിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ

(www.kl14onlinenews.com)
(16-Oct-2022

കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം; അപകടം വിമാനമിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ
കൊച്ചി :
എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫി(38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സൗദിയില്‍ നിന്ന് സെലീന കൊച്ചിയില്‍ വിമാനമിറങ്ങിയത്. പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുമ്പിലായിരുന്നു സംഭവം
കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്‌ളോര്‍ ബസ് അങ്കമാലി സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്നു. അതേസമയം ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ് ലോ ഫ്‌ളോര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിന്‍വശത്തിരുന്ന സെലീന റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ഒരു ബന്ധുവും സെലീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. അപകടം നേരില്‍ കണ്ട ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post