(www.kl14onlinenews.com)
(15-Oct-2022)
ദയാബായി സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം;
ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്
ബഹുജന മാർച്ച്
തിരുവനന്തപുരം :
സെക്രട്ടറിയേറ്റിന് മുന്നിൽ ദയാബായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18 ന് ആരോഗ്യ വകുപ്പുമന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലന്ന് സംഘാടക സമിതി .
കാസറഗോഡിന്റെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്ത സഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും തലസ്ഥാന നഗരിയിലെത്തും.
ഫാദർ സുനിൽ , സാജൻ വേളൂർ, ഫാദർ ബേബി ചാലിൽ, പ്രാവച്ചമ്പലം അഷറഫ്, ഷാജി അട്ടക്കുളങ്ങര, കൃപ പെരുമ്പാവൂർ, ലോഹിതാക്ഷൻ, എം.ഷാജർഖാൻ ,
കരീം ചൗക്കി, സീതി ഹാജി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ , ദാമോദരൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
Post a Comment