ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ഉപയോഗിച്ച് പുനർ നിർമ്മാണം നടത്തിയ മാക്കോട് കുളം ഉപയോഗ്യശൂന്യമായി, പഞ്ചായത്ത് അധികൃതർ നോക്ക് കുത്തി

(www.kl14onlinenews.com)
(23-Oct-2022)

ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ ഉപയോഗിച്ച് പുനർ നിർമ്മാണം നടത്തിയ മാക്കോട് കുളം ഉപയോഗ്യശൂന്യമായി,
പഞ്ചായത്ത് അധികൃതർ നോക്ക് കുത്തി
മേൽപറമ്പ: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട മാക്കോട് കുളം കരാറുകാരന്റെ അനാസ്ഥയും അഴിമതിയും കാരണം ആർക്കും ഉപയോഗിക്കാൻ കഴിയാത്ത വിധം ഉപയോഗ്യശൂന്യമായതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി വിജിലൻസിന് പരാതി നൽകാൻ തീരുമാതിച്ചു.
2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധിക്കാൻ 8 ലക്ഷത്തോളം രൂപയാണ് കരാറ്കാരന് അനുവദിച്ചതെങ്കിലും കേവലം ഒന്നര ലക്ഷം രൂപ പോലും ചില വഴിക്കാതെയാണ് നിർമാണ പ്രവർത്തനം നടത്തിയതെന്നും, കുളത്തിന്റെ കരകൾ കെട്ടാനായി കൊണ്ട് വന്ന 4 ലോഡ് കരിങ്കല്ലുകൾ കുളത്തിൽ തന്നെ നിക്ഷേപിച്ച് കരാറുകാരൻ കടന്നു കളയുക വഴി പരിസര പ്രദേശങ്ങളിലെ കുട്ടികൾക്കും സ്ത്രീകൾക്കും കുളത്തിലിറങ്ങി കുളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്, ഇതിനെതിരെ തിരന്തരം പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ ഒന്നും ചെയ്യാൻ തയ്യാരാറാവാത്ത ഒരവസ്ഥയിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ജില്ലാ ജനകീയ വികസന സമിതി നിർബന്ധിതമായതെന്ന് ജനകീയ വികസന സമിതി ഭാരാവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post