കുമ്പോലിൽ മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സ് യഥാർഥ്യമാക്കണം: കാസർകോട് ബ്ലോക്ക് പഞ്ചായത്ത്

(www.kl14onlinenews.com)
(31-Oct-2022)

കുമ്പോലിൽ മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സ് യഥാർഥ്യമാക്കണം: കാസർകോട് ബ്ലോക്ക് പഞ്ചായത്ത്
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ 1-ാം വാർഡായ കുമ്പോൽ പുൽമാട് ഗ്രൗണ്ടിൽ അത്യാധുനിക രീതിയിലുള്ള മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സും സ്റ്റേഡിയവും യഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ്മോഹന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ .ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയർമാൻ അഷ്‌റഫ്‌ കർള എന്നിവർ നിവേദനം നൽകി.     തുളുനാട്ടിലെ ടൂറിസം വികസന മുന്നേറ്റത്തിന് സാധ്യതയേറെയുള്ള ഇടമാണ്. കുമ്പോൽ.പ്രകൃതി രമണീയതയാൽ ഏറെ സമ്പന്നമായ,കടലും പുഴയും കായലും സംഗമിക്കുന്ന സുന്ദരമായ പ്രദേശമാണ് ആരിക്കാടി പുൽമാട്. സ്പോർട്സ് കോംപ്ലക്സിന് അനുബന്ധമായി ഓപ്പൺ ജിംനേഷ്യം, ചിൽഡ്രൻസ് പാർക്ക് എന്നിവ കൂടി ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.കുമ്പോൽ പുൽമാടിൽ ഇത്തരത്തിൽ നൂതനമായ ഒരു പദ്ധതി യഥാർഥ്യമായാൽ അത് നാടിനും, പ്രത്യേകിച്ച് കുമ്പള പഞ്ചായത്ത്  സമ്പൂർണ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാനും ഈ പദ്ധതിക്കൊണ്ട് കാരണമായേക്കും.

Post a Comment

Previous Post Next Post