വിഴിഞ്ഞം തുറമുഖ നിർമ്മാണം: പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

(www.kl14onlinenews.com)
(29-Oct-2022)

വിഴിഞ്ഞം തുറമുഖ നിർമ്മാണം: പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

സമരക്കാരുമായി ഇനിയും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. സമരക്കാർ ഉന്നയിച്ച ഏഴിൽ അഞ്ച് ആവശ്യവും സർക്കാർ അംഗീകരിച്ചതാണ്. കോടതി ഉത്തരവ് പാലിക്കാൻ സർക്കാരിനും സമരക്കാർക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്രയും നല്ലൊരു പദ്ധതി ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിന് ശേഷം അടച്ചുപൂട്ടണം എന്ന് ആരുപറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ നിർമ്മാണത്തിനെതിരെ കഴിഞ്ഞദിവസം കടലിലും കരയിലുമായി മത്സ്യത്തൊഴിലാളികളുടെ അതിശക്തമായ പ്രതിഷേധമാണ് നടന്നത്.

Post a Comment

Previous Post Next Post