പ്രകൃതി ഭംഗിയും ഗ്രാമീണ തനിമയും നിറഞ്ഞ മൊഗ്രാലിന് തിലകം ചാർത്താൻ റിസോർട്ട് പദ്ധതിയുടെ കൺവെൻഷനും ലോഗോ പ്രാകാശനവും നാളെ ദുബായിൽ

(www.kl14onlinenews.com)
(03-Sep -2022)

പ്രകൃതി ഭംഗിയും ഗ്രാമീണ തനിമയും നിറഞ്ഞ മൊഗ്രാലിന് തിലകം ചാർത്താൻ റിസോർട്ട് പദ്ധതിയുടെ കൺവെൻഷനും ലോഗോ പ്രാകാശനവും നാളെ ദുബായിൽ

ദുബായ്:  പ്രകൃതി ഭംഗിയും ഗ്രാമീണ തനിമയും നിറഞ്ഞ മൊഗ്രാലിന് തിലകം ചാർത്താൻ പാരമ്പര്യ തനിമ നിറഞ്ഞു നിൽക്കുന്ന ഒരു റിസോർട്ട് ഒരുങ്ങുന്നു. സാധാരണക്കാരെയടക്കം പങ്കാളികളാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റിസോർട്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. ഇതിലേക്കുള്ള സംരംഭകരുടെ ഒരുകൂട്ടായിമയും ലോഗോ പ്രാകാശനവും  നാളെ സെപ്റ്റംബർ 4 ന് ദുബൈ പേൾ ഗ്രീക്ക് ഹോട്ടലിൽ നടക്കുകയാണ്. 
 3 ഏക്കർ സ്‌ഥലത്ത് ഉദ്ദേശം 3  കോടിയോളം മുതൽ മുടക്ക് വരുന്ന പദ്ധതി കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും വലിയ റിസോട്ട് ആണെന്നും കായലും  പുഴയും സംഗമിക്കുന്ന പ്രകൃതി രമണിയതകൊണ്ട് മനോഹരവുമാണ് . 

ചരിത്രമുറങ്ങുന്ന സപ്ത ഭാഷ സംഘമ ഭൂമിയുടെ മർമ്മ പ്രധാനമായ മേഘലയിൽ എന്നതും  പദ്ധതിക്ക്‌ മേന്മ വർധിക്കുന്നു എന്നും  ലേക് റിസോട്ട് 
 മാനേജിങ്ഡയരക്ടർ ഷംസീർ ചൗക്കി  കാസർഗോഡ്,  അഷ്‌റഫ്‌ കർള ,  ഡയരക്ടർമാറായ   ഷാഹുൽ  തങ്ങൾ,  ഹനീഫ് പൊയ്യ എന്നിവർ ദുബായിൽ വാർത്ത കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post