(www.kl14onlinenews.com)
(03-Sep -2022)
മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പ്രവർത്തകർ മുളിയാർ വില്ലേജ് ഓഫീസ് റോഡ് ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി
ബോവിക്കാനം: പൊട്ടി പ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുസ്സഹ മായമായി ജനങ്ങൾ ദുരിതം പേറിയ മുളിയാർ വില്ലേജ് ഓഫീസ് റോഡ് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ ഗതാഗത യോഗ്യമാക്കി.
ചെങ്കല്ലും, സിമൻറും ഉപയോഗിച്ചുള്ള പ്രവർ ത്തിക്ക് വൈറ്റ്ഗാർഡ് വളണ്ടിയർമാർ നേതൃത്വം നൽകി. കൂടാതെ റോഡിലേക്ക് വളർന്ന മരക്കമ്പുകളും
പുല്ലും വെട്ടിമാറ്റി.യൂത്ത് ലീഗ്ഭാരവാഹികളായ ഖാദർ ആലൂർ,ഷംസീർ മുലടുക്കം, ഷെഫീഖ് മൈക്കുഴി, എം.എ. അഷ്റഫ്,പി.സി. മസൂദ്,
അസീസ് തൗഫീഖ് നഗർ
ഇർഷാദ് കോട്ട, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, റംഷീദ് ബാലനടുക്കം,സഫ്വാൻ കോട്ട, റിഷാദ് പൊവ്വൽ
അസ്സു മൂലടുക്കം, കബീർബാവിക്കര, സാദിഖ് ആലൂർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ
കെ.ബി.മുഹമ്മദ് കുഞ്ഞി,എസ്.എം. മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത്, ജന പ്രതിനിധികളായ
അനീസ മൻസൂർ, റൈസാറാഷിദ്,
അഡ്വ.ജുനൈദ്,
അബ്ബാസ് കൊൾച്ചപ്,
രമേശൻ മുതലപ്പാറ സംബന്ധിച്ചു.
Post a Comment